അച്ഛന്റെ ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മ മകളെ വീട്ടില്‍ പൂട്ടിയിട്ടു; അയല്‍വാസി പതിവായി ബലാത്സംഗം ചെയ്തു; കേസ്

കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയുടെ അമ്മ അയല്‍വാസിയുടെ കൈയില്‍ താക്കോല്‍ നല്‍കുകയായിരുന്നു പതിവ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: അച്ഛന്റെ ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി വീട്ടില്‍ പൂട്ടിയിട്ട പതിനേഴുകാരിയെ അയല്‍വാസി തുടര്‍ച്ചായി ബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയുടെ അമ്മ അയല്‍വാസിയുടെ കൈയില്‍ താക്കോല്‍ നല്‍കുകയായിരുന്നു പതിവ്. ഇയാളാണ് പെണ്‍കുട്ടിയെ പതിവായി ബലാത്സംഗത്തിന് ഇരയാക്കിയത്. 

മൂന്ന് മാസം മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചത്. ഇതേതുടര്‍ന്നാണ് അമ്മ മകളെ വീട്ടില്‍ പൂട്ടിയിട്ട് ജോലിക്ക് പോകാന്‍ തുടങ്ങിയത്. 

പ്രദേശത്തെ ഒരു മദ്രസയില്‍ പാചകക്കാരിയാണ് അമ്മ. വൈകീട്ട് മറ്റ് സ്ഥലങ്ങളിലു ഇവര്‍ ജോലിക്ക്  പോകും. മകളെ വീട്ടില്‍ പൂട്ടിയിടുമ്പോഴെല്ലാം താക്കോല്‍ അയല്‍വാസിയായ തയ്യല്‍ക്കാരന്റെ കൈയില്‍ നല്‍കുകയാണ് ചെയ്യാറെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഡിസംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം അമ്മ വീട് പൂട്ടി താക്കോല്‍ ഇയാളെ ഏല്‍പ്പിച്ച് ജോലിക്ക് പോകുമ്പോഴെല്ലാം ഇയാള്‍ പെണ്‍കുട്ടിയെ പതിവായി ബലാത്സംഗത്തിനിരയാക്കി. ഭയം കാരണം പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. വ്യാഴാഴ്ച അയല്‍വാസി പെണ്‍കുട്ടിയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ഒരു പരിചയാക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. തയ്യല്‍ക്കാരന്റെ പ്രവര്‍ത്തിക്കെതിരെ യുവതി രംഗത്തെത്തി. ഈ സമയത്ത് പെണ്‍കുട്ടി ദുരനുഭവം ഇവരോട് പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com