ഗുര്‍മീത് റാം റഹീമിന് രണ്ടുമാസത്തിന് ശേഷം വീണ്ടും 40 ദിവസത്തെ പരോള്‍

ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന്  റോഹ്തക് ഡിവിഷണല്‍ കമ്മീഷണര്‍ സഞ്ജീവ് വര്‍മ പറഞ്ഞു
ഹണിപ്രീതിനൊപ്പം ഗുര്‍മീത് റാം റഹീം
ഹണിപ്രീതിനൊപ്പം ഗുര്‍മീത് റാം റഹീം

ചണ്ഡിഗഡ്‌: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമീന് വീണ്ടും പരോള്‍ അനുവദിച്ചു. 40 ദിവസത്തെ പരോള്‍ പൂര്‍ത്തിയായി രണ്ടുമാസത്തിനുള്ളിലാണ് വീണ്ടും പരോള്‍. ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന്  റോഹ്തക് ഡിവിഷണല്‍ കമ്മീഷണര്‍ സഞ്ജീവ് വര്‍മ പറഞ്ഞു

ആശ്രമത്തിലെത്തിയ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയതിനുമാണ് ഗുര്‍മീത് റാം ശിക്ഷിക്കപ്പെട്ടത്.  ജനുവരി 25 ന് നടക്കുന്ന മുന്‍ ദേര മേധാവി ഷാ സത്‌നാം സിങ്ങിന്റെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ 40 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷത്തെ പരോള്‍ നവംബര്‍ 25നാണ് അവസാനിച്ചത്. പരോള്‍കാലത്ത് ഉത്തര്‍പ്രദേശിലെ ബര്‍ണാവ ആശ്രമത്തില്‍ നിരവധി സത്സംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതില്‍ ഹരിയാനയിലെ ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു.  പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുന്‍പ് 21 ദിവസത്തെയും ജൂണില്‍ ഒരുമാസത്തെയും പരോള്‍ ഗുര്‍മീതിന് അനുവദിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com