ഗുസ്തി ഫെഡറേഷന്റെ മേല്‍നോട്ടത്തിന് മേരി കോം; അന്വേഷണത്തിന് അഞ്ചംഗ സമിതി  

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മേരി കോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മേല്‍നോട്ട സമിതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.
മേരി കോം, ഫയൽ/ എഎഫ്പി
മേരി കോം, ഫയൽ/ എഎഫ്പി

ന്യൂഡല്‍ഹി:  ഗുസ്തി ഫെഡറേഷന്‍ ഇന്ത്യയുടെ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരായ താരങ്ങളുടെ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ മേല്‍നോട്ട സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി.  ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മേരി കോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മേല്‍നോട്ട സമിതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞദിവസം ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരുന്നു.

ഇതിന് പുറമേ അടുത്ത ഒരു മാസ കാലയളവില്‍ ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സമിതി തന്നെ നിര്‍വഹിക്കും. ഒളിപ്യന്‍ യോഗേശ്വര്‍ ദത്ത്, മുന്‍ ബാഡ്മിന്റണ്‍ താരം തൃപ്തി മുര്‍ഗുണ്ടെ, രാജഗോപാലന്‍, രാധികാ ശ്രീമാന്‍ എന്നിവരാണ്് സമിതിയിലെ മറ്റു അംഗങ്ങള്‍. താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒളിമ്പിക് അസോസിയേഷനും അന്വേഷണത്തിന് ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂറുമായി ശനിയാഴ്ച പുലര്‍ച്ചെ വരെ നടത്തിയ മാരത്തോണ്‍ ചര്‍ച്ചക്കൊടുവിലാണ് ഗുസ്തി താരങ്ങള്‍ സമരം പിന്‍വലിച്ചത്. ഉന്നയിച്ച ആരോപണങ്ങളിലും പരാതികളിലും സമഗ്രമായ അന്വേഷണം നടത്തുമെന്ന കായികമന്ത്രിയുടെ ഉറപ്പിന്മേലാണ് താരങ്ങള്‍ സമരം പിന്‍വലിച്ചത്.കഴിഞ്ഞ ദിവസം ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കായിക മന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com