കേരളത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് എഎപി

കേരള ഘടകത്തിനു പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാര്‍ട്ടി
അരവിന്ദ് കെജരിവാള്‍/ഫയല്‍
അരവിന്ദ് കെജരിവാള്‍/ഫയല്‍

ന്യൂഡല്‍ഹി: കേരളാ ഘടകത്തിനു പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാര്‍ട്ടി. എഎപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് വാര്‍ത്താക്കുറിപ്പിലൂടെയാണ് മുഴുവന്‍ ഭാരവാഹികളേയും പിരിച്ചുവിട്ടതായി അറിയിച്ചത്. തെതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് വിശദീകരണം.

ബൂത്ത് തലം മുതല്‍ കേഡര്‍ സംവിധാനം വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ തലങ്ങളിലും ഭാരവാഹികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി പുതിയ നേതൃത്വതത്തെ തെരഞ്ഞെടുക്കുന്നതിനാണ് പിരിച്ചുവിടല്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകം പിരിച്ചു വിട്ടെങ്കിലും നേതാക്കള്‍ പഴയപടി തന്നെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, എഎപി കേരള ഘടകവും പിരിച്ചുവിട്ടിരുന്നു. 
പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. പ്രധാന നേതാക്കളാരും പാര്‍ട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com