ജാരവൃത്തി: സായുധ സേനകള്‍ക്കു നടപടിയെടുക്കാം; വിധിയില്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ജാരവൃത്തിയില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സായുധ സേനകള്‍ക്കു നടപടിയെടുക്കാമെന്ന് സുപ്രീം കോടതി
സുപ്രീം കോടതി/ ചിത്രം: പിടിഐ
സുപ്രീം കോടതി/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ജാരവൃത്തിയില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സായുധ സേനകള്‍ക്കു നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രധാന വിധിയില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിശദീകരണം. 

2018ലെ വിധി സായുധാ സേനാ നിയമങ്ങളുമായി ബന്ധപ്പെട്ടതായിരുന്നില്ലെന്ന്, ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. വിധിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ്, ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സിടി രവികുമാര്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. 

പ്രവാസി ഇന്ത്യക്കാരനായ ജോസഫ് ഷൈന്‍ നല്‍കിയ ഹര്‍ജിയിലാണ്, 2018ല്‍ സുപ്രീം കോടതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിധി പുറപ്പെടുവിച്ചത്. ജാരവൃത്തി ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഐപിസി 497 ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചു. 

വിധിയുടെ പരിധിയില്‍നിന്ന് സായുധ സേനയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിധി സേനയുടെ അച്ചടക്കത്തെ ബാധിക്കുമെന്നും അസ്ഥിരതയ്ക്കു കാരണമാവുമെന്നുമായിരുന്നു മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com