മന്ത്രിക്ക് വെടിയേറ്റ സമയത്തുള്ള വീഡിയോ സ്‌ക്രീന്‍ഷോട്ട്, നബ കിഷോര്‍ ദാസ്‌
മന്ത്രിക്ക് വെടിയേറ്റ സമയത്തുള്ള വീഡിയോ സ്‌ക്രീന്‍ഷോട്ട്, നബ കിഷോര്‍ ദാസ്‌

'ഗോപാല്‍ ദാസിന് ബൈപോളാര്‍ ഡിസോര്‍ഡര്‍'; 18 മെഡലുകള്‍ ലഭിച്ച പൊലീസുകാരന്‍, എത്തിയത് മന്ത്രിയെ കൊല്ലാന്‍ തന്നെയെന്ന് എഫ്‌ഐആര്‍

ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ എഎസ്‌ഐ ഗോപാല്‍ ദാസ് എത്തിയത് അദ്ദേഹത്തെ കൊല്ലുക എന്ന ഉദ്യേശത്തോടെ തന്നെയായിരുന്നു എന്ന് എഫ്‌ഐആര്‍


ഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ എഎസ്‌ഐ ഗോപാല്‍ ദാസ് എത്തിയത് അദ്ദേഹത്തെ കൊല്ലുക എന്ന ഉദ്യേശത്തോടെ തന്നെയായിരുന്നു എന്ന് എഫ്‌ഐആര്‍. ഗോപാല്‍ദാസ് ബൈപ്പോളാര്‍ ഡിസോര്‍ഡര്‍ അവസ്ഥയിലുള്ള ആളാണെന്ന് ഇദ്ദേഹത്തെ ചികിത്സയ്ക്കുന്ന മാനസ്സിക രോഗവിദഗ്ധന്‍ വ്യക്തമാക്കി. 

'ഗാന്ധി ചൗക്ക് ഔട്ട്‌പോസ്റ്റിലെ എഎസ്‌ഐ ആണ് ഗോപാല്‍ ദാസ്. ബിജെഡി പൊതുപരിപാടിയില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു ഇദ്ദേഹത്തെ അന്നേദിവസം നിയോഗിച്ചിരുന്നത്. പെട്ടെന്ന് മന്ത്രിയുടെ അടുത്തെത്തിയ ഗോപാല്‍ദാസ്, സര്‍വീസ് പിസ്റ്റളില്‍ നിന്ന് ക്ലോസ് റെയ്ഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗോപാല്‍ദാസ് എത്തിയത് മന്ത്രിയെ കൊല്ലാന്‍ തന്നെവന്നതാണ്'- ബജ്രംഗ് നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് പ്രദ്യുമ്‌ന്യ കുമാര്‍ സ്വയിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഗോപാല്‍ ദാസ് രണ്ടാം റൗണ്ട് വെടിയുതര്‍ത്തപ്പോള്‍ സ്വയിനും പരിക്കേറ്റിരുന്നു. 

മന്ത്രിക്ക് വെടിയേറ്റതിന് പിന്നാലെ ജനക്കൂട്ടം പരിഭ്രാന്തരായി. ഇതിനിടയില്‍ രണ്ടുതവണ കൂടി വെടിയുതിര്‍ത്തു. രണ്ടാമത്തെ വെടിവെപ്പില്‍ തന്റെ വിരലിന് പരിക്കേറ്റു. കോണ്‍സ്റ്റബിള്‍ പ്രധാന്‍ ആണ് ഗോപാല്‍ ദാസിനെ കീഴടക്കിയത്.- പ്രദ്യുമ്‌ന്യ കുമാര്‍ സ്വയിന്‍  പറഞ്ഞു. 

പത്തുവര്‍ഷമായി ഗോപാല്‍ദാസിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടെന്നാണ് എംകെസിജി മെഡിക്കല്‍ കോളജിലെ മാനസ്സികാരോഗ്യ വിഭാഗം മേധാവി ഡോ. ചന്ദ്രശേഖര്‍ ത്രിപാഠി പറയുന്നത്. എട്ടു-പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗോപാല്‍ ദാസ് ചികിത്സ തേടിയെത്തുന്നത്. എളുപ്പം ദേഷ്യം വരുന്ന ഗോപാല്‍, ഇതിനുള്ള ചികിത്സ നടത്തിവരികയായിരുന്നു- ഡോ. ചന്ദ്രശേഖര്‍ ത്രിപാഠി പറഞ്ഞു. 

ഇപ്പോള്‍ അദ്ദേഹം മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമാണെന്നും മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കില്‍ രോഗം വര്‍ധിക്കുമെന്നും ഒരുവര്‍ഷം മുന്‍പാണ് ഗോപാല്‍ തന്നെ കാണാന്‍ അവസാനമായി എത്തിയതെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു. 

1992ലാണ് ഗോപാല്‍ ദാസ് പൊലീസ് സേനയില്‍ ചേര്‍ന്നത്. 2009ല്‍ എഎസ്‌ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഗുഡ് ട്രാക്കുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഗോപാല്‍ ദാസ്. കേസുകളില്‍ കൃത്യമായ അന്വേഷണങ്ങള്‍ നടത്തുന്നതിലും മറ്റുമായി പതിനെട്ട് മെഡലുകള്‍ ദാസിന് ലഭിച്ചിട്ടുണ്ട്. 

അതേസമയം, കൊലപാതകത്തില്‍ ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. കൊലപാതകം ആഴത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണം വേണമെന്നും മുന്‍ നിയമ മന്ത്രിയും കോണ്‍ഗ്രസ് നിയമസഭകക്ഷി നേതാവുമായ നരസിംഗ പറഞ്ഞും. മന്ത്രിയുടെ സന്ദര്‍ശനത്തിന് തലേദിവസമാണ് എഎസ്‌ഐ ഗോപാല്‍ ദാസിന് പിസ്റ്റള്‍ അനുവദിച്ചതെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് ജയനാരായണ്‍ മിശ്ര പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com