ചന്ദ്രശേഖർ ആസാദ് വധശ്രമ കേസ്; നാല് പേർ അറസ്റ്റിൽ, തോക്ക് കണ്ടെത്തിയില്ല

ഇവർ സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് യുപി പൊലീസ് വ്യക്തമാക്കി
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേർക്കുണ്ടായ വധ ശ്രമത്തിൽ നാല് പേർ അറസ്റ്റിൽ. ഹരിയാനയിലെ അംബാലയിൽ വച്ചാണ് പ്രതികൾ പിടിയിലായത്. മൂന്ന് പേർ യുപി സ്വദേശികളും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്. 

ഇവർ സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് യുപി പൊലീസ് വ്യക്തമാക്കി. അതേസമയം ഇവരിൽ നിന്നു തോക്ക് കണ്ടെത്താൻ പൊലീസിനു സാധിച്ചില്ല.

യുപിയിലെ സഹാറൻപുരിലേക്ക് കാറിൽ പോകുന്നതിനിടെയാണ് ചന്ദ്രശേഖർ ആസാദിനു വെടിയേറ്റത്. അദ്ദേഹത്തിനൊപ്പം ഇളയ സഹോദനരടക്കം അഞ്ച് പേരുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ചന്ദ്രശേഖർ ആസാദ് രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ഇടുപ്പിനാണ് വെടിവയ്പ്പിൽ പരിക്കേറ്റത്. ചികിത്സയ്ക്കു ആശുപത്രി വിട്ട ചന്ദ്രശേഖർ ആസാദ് നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. 

പ്രതികൾ സഞ്ചരിച്ചത് ഹരിയാന രജിസ്ട്രേഷൻ കാറിലാണെന്നു പൊലീസ് വധശ്രമം നടന്നതിനു പിന്നാലെ കണ്ടെത്തിയിരുന്നു. രണ്ട് വെടിയുണ്ടകൾ കാറിൽ തുളഞ്ഞു കയറി. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകൾ തകർത്തു. മറ്റൊന്നു സീറ്റിലും തുളഞ്ഞു കയറി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com