ഫെമ നിയമ ലംഘനം; ടീന അംബാനിയെയും ചോദ്യം ചെയ്തു

ഫെമ നിയമ ലംഘന കേസില്‍ എഡിഎ ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ അനില്‍ അംബാനിക്ക് പിന്നാലെ ഭാര്യ ടീന അംബാനിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
അനിൽ അംബാനിക്കൊപ്പം ടീന അംബാനി, പിടിഐ
അനിൽ അംബാനിക്കൊപ്പം ടീന അംബാനി, പിടിഐ

മുംബൈ:  ഫെമ നിയമ ലംഘന കേസില്‍ എഡിഎ ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ അനില്‍ അംബാനിക്ക് പിന്നാലെ ഭാര്യ ടീന അംബാനിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായാണ് ടീന അംബാനിയെ മുംബൈയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയത്. 

കേസില്‍ തിങ്കളാഴ്ചയാണ് അനില്‍ അംബാനിയുടെ മൊഴിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഈയാഴ്ച അവസാനം അനില്‍ അംബാനിയെ വീണ്ടും ഇഡി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് ദമ്പതികളുടെ പേരില്‍ അനധികൃത സ്വത്തുള്ളതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. കൂടാതെ സംശയകരമായ രീതിയില്‍ ഫണ്ട് കൈമാറ്റം നടന്നതായുള്ള കണ്ടെത്തലുകളും അന്വേഷണ പരിധിയിലുണ്ടെന്നും ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്, സൈപ്രസ് തുടങ്ങി വിദേശരാജ്യങ്ങളിലുള്ള ചില കമ്പനികള്‍ക്ക് അനില്‍ അംബാനിയുമായി ബന്ധമുള്ളതായാണ് ഇഡി സംശയിക്കുന്നത്. ഇക്കാര്യമാണ് പ്രധാനമായി ഇഡി അന്വേഷിക്കുന്നത്. 2020ല്‍ യെസ് ബാങ്ക് പ്രൊമോട്ടര്‍മാര്‍ക്കെതിരെയുള്ള കള്ളപ്പണം വെളുപ്പില്‍ കേസിലാണ് അനില്‍ അംബാനി ഇതിന് മുന്‍പ് ഇഡിക്ക് മുന്നില്‍ ഹാജരായത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കള്ളപ്പണ നിരോധന നിയമം അനുസരിച്ച് അനില്‍ അംബാനിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായുള്ള 814 കോടി രൂപയിലധികമുള്ള നിക്ഷേപം മറച്ച്  420 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്നതായിരുന്നു ആദായനികുതി വകുപ്പിന്റെ ആരോപണം. കേസില്‍ ആദായനികുതി വകുപ്പിന്റെ തുടര്‍നടപടികള്‍ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com