ഏക സിവില്‍ കോഡ് നടപ്പാക്കും; ഉത്തരാഖണ്ഡ് മുന്നോട്ട്, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി
പുഷ്‌കര്‍ സിങ് ധാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു/ട്വിറ്റര്‍
പുഷ്‌കര്‍ സിങ് ധാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു/ട്വിറ്റര്‍

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.  എന്നാല്‍, മാധ്യമങ്ങളോട് ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പങ്കുവച്ചില്ല. ജോഷിമഠ് ദുരന്തബാധിതര്‍ക്കുള്ള സഹായത്തെ കുറിച്ചും ചാര്‍ ധാം യാത്രയെ കുറിച്ചുമാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്നും അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് ക്ഷണിച്ചെന്നും പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. 

ഏക സിവില്‍ കോഡ് വിഷയത്തെ കുറിച്ച് ചര്‍ച്ച നടന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പ്രധാനമന്ത്രിക്ക് ഏക സിവില്‍ കോഡിന്റെ എല്ലാ വ്യവസ്ഥകളെയും കുറിച്ച് അറിയാം' എന്നായിരുന്നു ധാമിയുടെ മറുപടി.

സിവില്‍ കോഡ് നടപ്പാക്കുന്നത് വൈകിക്കില്ല. എടുത്തുചാടി ഒന്നും ചെയ്യില്ല. അതിനാല്‍ പോരായ്മകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കുമോ എന്ന ചോദ്യത്തിന്, വിവിധ ഗോത്ര വിഭാഗങ്ങളുമായി സര്‍ക്കാര്‍ സമിതി ചര്‍ച്ച നത്തിയെന്ന് അദ്ദേഹം മറുപടി നല്‍കി. 

2022ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com