
ഹൈദരബാദ്: ശിവജിയുടെ പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിന് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം. ആള്‍ക്കൂട്ടം ജയ്ശ്രീം റാം വിളിച്ച് ഏറെ നേരം യുവാവിനെ റോഡിലൂടെ നടത്തിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മണ്ഡലത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ഹിന്ദുക്കള്‍ ആരാധിക്കുന്ന സ്ഥലത്ത് മുസ്ലീം യുവാവ് മൂത്രമൊഴിച്ച് അപമാനിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ഒരു സംഘം ഹിന്ദുക്കള്‍ സ്ഥലത്ത് തടിച്ചുകൂടി. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, ഛത്രപതി ശിവജി കീ ജയ് മുദ്രാവാക്യം വിളികളുമായാണ് ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. ആളുകള്‍ സംഘടിച്ച് വന്നതിന് പിന്നാലെ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
മദ്യലഹരിയിലായിരുന്ന യുവാവിനെക്കൊണ്ട് ആള്‍ക്കൂട്ടം സ്ഥലത്ത് വെള്ളം ഒഴിച്ച് വൃത്തിയാക്കിച്ചു. അതിനിടെ പൊലീസ് നോക്കി നില്‍ക്കെ ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. മൂത്രമൊഴിച്ച ഭാഗം യുവാവിനെ കൊണ്ട് നക്കി തുടപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് അയല്‍പ്രദേശമായ സംഗപൂരില്‍ മുസ്ലീങ്ങളും തടിച്ചുകൂടി. പ്രദേശത്ത് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്ന് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക