നേഴ്സിങ് പ്രവേശന ക്രമക്കേട്: വിദ്യാർഥികൾക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകണം, കോളജിനെതിരെ ഉത്തരവ്

കലബുറ​ഗിയിലുള്ള മദർ മേരി കോളജ് 10 വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഉത്തരവിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ബെം​ഗളൂരു: ബിഎസ്‍സി നേഴ്സിങ് പ്രവേശനത്തിൽ ക്രമക്കേടു വരുത്തിയ ബെം​ഗളൂരുവിലെ കലബുറ​ഗിയിലുള്ള മദർ മേരി കോളജ്, വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. 10 വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഉത്തരവിട്ടത്. കോളജിനെതിരെ നടപടി സ്വീകരിക്കാൻ രാജീവ് ​ഗാന്ധി ആരോ​ഗ്യ സർവകലാശാലയ്ക്ക് നിർദേശവും നൽകിയിട്ടുണ്ട്. 

സമയപരിധിക്ക് ശേഷമാണ് കോളജ് വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകിയത്. സർവകലാശാല വെബ്സൈറ്റിൽ വിദ്യാർഥിക‌ളുടെ വിവരങ്ങൾ അപ്‍ലോഡ് ചെയ്യാതിരുന്നതിനാൽ പരീക്ഷയെഴുതാൻ അവസരം ലഭിച്ചില്ല. പക്ഷെ, കോളജ് അധികൃതർ വിദ്യാർഥികളുടെ പേര് ചേർത്ത് വ്യാജ‍ അഡ്മിഷൻ രജിസ്റ്റർ തയ്യാറാക്കി.

സാങ്കേതിക കാരണങ്ങളാലാണ് വെബ്സൈറ്റിൽ അപ‍്‍ലോഡ് ചെയ്യാൻ കഴിയാതിരുന്നതെന്ന് പറഞ്ഞ് വിവരങ്ങൾ ചേർക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകണമെന്ന ആവശ്യവുമായി കോളജ് കോടതിയെ സമീപിച്ചു. എന്നാൽ, വീഴ്ച്ച സംഭവിച്ചത് കോളജിന്റെ ഭാ​ഗത്തുനിന്നാണെന്ന് കണ്ടെത്തി കോടതി നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com