'എല്ലാ മോദിമാരും കള്ളന്‍മാര്‍'; നേരിട്ട് ഹാജരാകേണ്ട, രാഹുല്‍ ഗാന്ധിക്ക് എതിരെ ഉടന്‍ നടപടി പാടില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി ഝാര്‍ഖണ്ഡ് ഹൈക്കോടതി
രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം/ പിടിഐ
രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം/ പിടിഐ


റാഞ്ചി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി ഝാര്‍ഖണ്ഡ് ഹൈക്കോടതി. 'എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദി' എന്ന പേരുവന്നതെന്ന പരാമര്‍ശത്തിന് എതിരായ കേസിലാണ് രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ജസ്റ്റിസ് എസ്‌കെ ദ്വിവേദി വ്യക്തമാക്കിയത്. രാഹുലിന് എതിരെ ഉടന്‍ നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. 

കേസില്‍ നേരിട്ട് ഹാജരാകണമെന്ന റാഞ്ചി എംപി-എംഎല്‍എ കോടതി വിധിക്ക് എതിരെയാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 16ന് കോടതി കേസില്‍ വാദം കേള്‍ക്കും. 

പ്രദീപ് മോദി എന്നയാളാണ് രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ കേസ് കൊടുത്തത്. സമാന കേസില്‍ സൂറത്ത് കോടതി കഴിഞ്ഞ മാര്‍ച്ച് 23ന് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി. 2019ലെ കര്‍ണാടകയിലെ കോലാറില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് 'എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേരുവന്നത്' എന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com