ചന്ദ്രയാൻ 3 ജൂലൈ 14ന്; തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ

ചന്ദ്രയാൻ 3 ജൂലൈയ് 14ന് വിക്ഷേപിക്കും
ചന്ദ്രയാൻ 3/ ട്വിറ്റർ
ചന്ദ്രയാൻ 3/ ട്വിറ്റർ

ന്യൂഡൽഹി: ചന്ദ്രയാൻ 3  ജൂലൈ 14ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ. ഉച്ചക്ക് 2.35 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ വിക്ഷേപണം നടക്കും. ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം ഒരു ദിവസം വൈകിച്ച് ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന.

ഐഎസ്ആർഒ ട്വിറ്ററിലൂടെയായിരുന്നു വിക്ഷേപണത്തീയതി പുറത്തുവിട്ടത്. നേരത്തെ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനിൽ ലാൻഡർ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു.

ചന്ദ്രയാൻ 3 പേടകം വിക്ഷേപണ വാഹനമായ എൽവിഎം 3ൽ സംയോജിപ്പിക്കുന്ന ജോലികൾ ഇന്നലെ പൂർത്തിയായി. ഇന്നു രാവിലെ എൽവിഎം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്കു മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com