പ്രധാനമന്ത്രിയെ ശകാരിക്കുന്നത് അപകീര്‍ത്തി, രാജ്യദ്രോഹമല്ല: ഹൈക്കോടതി

പ്രധാനമന്ത്രിയെ ചെരുപ്പൂരി അടിക്കണം എന്നു പറയുന്നത് അപകീര്‍ത്തികരവും ഉത്തരവാദിത്വമില്ലായ്മയുമാണ്
കര്‍ണാടക ഹൈക്കോടതി/ഫയല്‍
കര്‍ണാടക ഹൈക്കോടതി/ഫയല്‍

ബംഗളൂരു: പ്രധാനമന്ത്രിക്കെതിരെ ശകാര പദങ്ങള്‍ പ്രയോഗിക്കുന്നത് അപകീര്‍ത്തിയാണെന്നും എന്നാല്‍ അതിനെ രാജ്യദ്രോഹമായി കാണാനാവില്ലെന്നും കര്‍ണാടക ഹൈക്കോടതി. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ എടുത്ത രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഹേമന്ദ് ചന്ദന്‍ ഗൗഡരുടെ നിരീക്ഷണം.

പ്രധാനമന്ത്രിയെ ചെരുപ്പൂരി അടിക്കണം എന്നു പറയുന്നത് അപകീര്‍ത്തികരവും ഉത്തരവാദിത്വമില്ലായ്മയുമാണ്. എന്നാല്‍ അതിനെ രാജ്യദ്രോഹം എന്നു കരുതാനാവില്ല. മതവിഭാഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട 153 എ വകുപ്പിനെ ഇതുമായി ബന്ധിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ നയത്തിനെതിരെ വിമര്‍ശനമാവാം, എന്നാല്‍ ഭരണഘടനാപദവികള്‍ വഹിക്കുന്നവരെ നയത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. 

കുട്ടികള്‍ പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന നാടകം സ്‌കൂളില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റിലെ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.

കുട്ടികള്‍ നാടകം അവതരിപ്പിച്ചത് സാമുദായിക സൗഹാര്‍ദം തകര്‍ക്കണം എന്ന ലക്ഷ്യത്തോടെയാണെന്നു കരുതാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ 124 എ (രാജ്യദ്രോഹം) പ്രകാരം എടുത്ത കേസ് നിലനില്‍ക്കില്ല. 505 (2) പ്രകാരം കേസെടുക്കാനും കാരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com