ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു; മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു; ഒഴിവായത് വന്‍ അപകടം; വീഡിയോ

ഫലക്‌നുമ എക്‌സ്പ്രസ് ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ക്കാണ് തീപിടിച്ചത്‌ 
ട്രെയിനിന് തീപിടിച്ചതിന്റെ വിഡിയോ ദൃശ്യം
ട്രെയിനിന് തീപിടിച്ചതിന്റെ വിഡിയോ ദൃശ്യം

ഹൈദരബാദ്: ഓടിക്കൊണ്ടിരിക്കെ തെലങ്കാനയില്‍ ഫലക്‌നുമ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ക്ക് തീപിടിച്ചു. മൂന്ന് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ബൊമ്മിപ്പള്ളിക്കും പാഗിടിപ്പള്ളിക്കും ഇടയില്‍ വച്ചായിരുന്നു അപകടം. 

യാത്രക്കാരെ അതിവേഗം ഇറക്കിയതിനാല്‍ വന്‍ അപകടമാണ് ഒഴിവയാത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ മാസം ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 280-ലധികം പേര്‍ കൊല്ലപ്പെടുകയും 1,000-ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com