ഫോൺ തട്ടിപ്പറിച്ചപ്പോൾ പ്രതിരോധിച്ചു, മോഷ്ടാക്കൾ യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടു;  ഗുരുതരമായി പരിക്കേറ്റ 22 വയസ്സുകാരി മരിച്ചു

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവതി മരിച്ചത്
പ്രീതി
പ്രീതി

ചെന്നൈ: ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കൾ ട്രെയിനിൽനിന്ന് തള്ളിയിട്ട യുവതി മരിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെയാണ് യുവതി മരിച്ചത്. ചെന്നൈ കണ്ടൻചാവടി സ്വദേശി പ്രീതി (22) ആണ് മരിച്ചത്. 

ജൂലായ് രണ്ടിന് ചെന്നൈ ഇന്ദിരാനഗർ സ്റ്റേഷനിൽവെച്ചാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. ട്രെയിനിന്റെ വാതിൽക്കൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു പ്രീതി. ഇതിനിടെ രണ്ട് പേർ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. പ്രതിരോധിക്കുന്നതിനിടെ പ്രീതി പ്ലാറ്റ്ഫോമിലേക്ക് വീണു. ബോധരഹിതയായ യുവതിയെ അവിടെ ഉപേക്ഷിച്ച് മോഷ്ടാക്കൾ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കേസിലെ പ്രതികളായ മണിമാരൻ, വിഘ്‌നേഷ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവർ മോഷ്ടിച്ച പ്രീതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‌‍ വലയിലായത്. യുവതി മരിച്ചതോടെ ഇവർക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com