പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വെട്ടിക്കൊന്നു

മുൻ ജീവനക്കാരൻ കമ്പനിയുടെ എംഡിയെയും സിഇഒയെയും വെട്ടിക്കൊന്നു

ബംഗളൂരു: മുൻ ജീവനക്കാരൻ ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും വെട്ടിക്കൊന്നു. ബം​ഗളൂരുവിലെ ഏറോണിക്‌സ് ഇന്റർനെറ്റ് എന്ന കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രമണ്യയും സിഇഒ വിനു കുമാറുമാണ് കൊല്ലപ്പെട്ടത്.

കമ്പനിയിൽ നേരത്തെ ജോലി ചെയ്‌തിരുന്ന ഫെലിക്സ്‌ എന്ന യുവാവാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊലയ്‌ക്ക് ശേഷം സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

കമ്പനിയിൽ നിന്നും ജോലി ഉപേക്ഷിച്ച പ്രതി സ്വന്തമായി ബിസിനസ് ആരംഭിച്ചിരുന്നു. ഇതിൽ ഫനീന്ദ്ര ആവശ്യമില്ലാതെ ഇടപെടൽ നടത്തുന്നു
എന്ന് ആരോപിച്ചാണ് കൊലപാതകം. വൈകുന്നേകം കമ്പനിയിൽ വാളും കത്തിയുമായി പ്രതി അതിക്രമിച്ച് കയറി ഇരുവരെയും വെട്ടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com