നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി; ഛത്തീസ്ഗഢില്‍ പിസിസി അധ്യക്ഷനെ മാറ്റി കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഛത്തീസ്ഗഢ് കോണ്‍ഗ്രസില്‍ അഴിച്ചുപണി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഛത്തീസ്ഗഢ് കോണ്‍ഗ്രസില്‍ അഴിച്ചുപണി. പിസിസി അധ്യക്ഷന്‍ മോഹന്‍ മാര്‍ക്കാമിനെ മാറ്റി. ദീപ്ക് ബൈജ് എംപിയാണ് പുതിയ അധ്യക്ഷന്‍. നിയമസഭ തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കിനില്‍ക്കെയാണ് ഹൈക്കമാന്‍ഡ് തീരുമാനം.

സ്ഥാനമൊഴിയുന്ന പിസിസി അധ്യക്ഷന്‍ മോഹന്‍ മാര്‍ക്കാം എംഎല്‍എയുടെ സംഭാവനകളെ പാര്‍ട്ടി വിലമതിക്കുന്നതായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസ്താവനയില്‍ പറഞ്ഞു. 2019ലാണ് മോഹനെ പിസിസി അധ്യക്ഷനായി നിയമിച്ചത്. 

ഛത്തീസ്ഗഢിലെ വിഭാഗീയത പരിഹരിക്കാന്‍ എഐസിസി നേരത്തെ ഇടപെട്ടിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി ഇടഞ്ഞുനിന്ന എംഎല്‍എ ടിഎസ് സിങ് ദിയോയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയായിരുന്നു പ്രശ്‌നം പരിഹരിച്ചത്. രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി പദം നല്‍കാമെന്ന വാഗ്ദാനം പാലിക്കാതെ വന്നതിനെ തുടര്‍ന്ന സിങ് ആരോഗ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com