വേര്‍പിരിഞ്ഞ ഭാര്യയ്ക്കു മാത്രമല്ല, വളര്‍ത്തു നായയ്ക്കും ചെലവിനു നല്‍കണം: കോടതി    

വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധങ്ങളിലെ തകര്‍ച്ച മൂലമുള്ള വൈകാരിക അസന്തുലിതാവസ്ഥയെ അതിജീവിക്കാന്‍ അവ സഹായകമാവും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ജീവനാംശത്തിനൊപ്പം വളര്‍ത്തു നായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക കൂടി നല്‍കണമെന്ന് കോടതി. വളര്‍ത്തുനായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക വേണമെന്ന ഭാര്യയുടെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട്, വേര്‍പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവ് നല്‍കിയ ഹര്‍ജി ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി തള്ളി. 

വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധങ്ങളിലെ തകര്‍ച്ച മൂലമുള്ള വൈകാരിക അസന്തുലിതാവസ്ഥയെ അതിജീവിക്കാന്‍ അവ സഹായകമാവും. 

1986 ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ പിരിഞ്ഞാണു താമസിക്കുന്നത്. 2 പെണ്‍മക്കളുണ്ടെങ്കിലും വിദേശത്താണ്. ഗാര്‍ഹിക പീഡനം ആരോപിച്ച്, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭാര്യ കോടതിയെ സമീപിച്ചത്. വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം 3 റോട്ടര്‍വീലര്‍ വളര്‍ത്തു നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നല്‍കണമെന്നു ഭര്‍ത്താവിനോടു കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com