മസാല ദോശയ്ക്ക് സാമ്പാര്‍ നല്‍കിയില്ല; ഹോട്ടലിന് 3500 രൂപ പിഴ

140 രൂപ കൊടുത്താണ് ഇയാള്‍ സ്‌പെഷ്യല്‍ മസാല ദോശ വാങ്ങിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: സ്‌പെഷ്യല്‍ മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് 3500 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. ബിഹാറിലെ ബക്‌സര്‍ ജില്ലയിലെ നമാക് റസ്റ്ററന്റിനാണ് കോടതി പിഴയിട്ടത്. മസാല ദോശയ്‌ക്കൊപ്പം സാമ്പര്‍ ലഭിക്കാതെ വന്നതോടെയാണ് അഭിഭാഷകനായ മനീഷ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 140 രൂപ കൊടുത്താണ് ഇയാള്‍ സ്‌പെഷ്യല്‍ മസാല ദോശ വാങ്ങിയത്.

മനീഷ് തന്റെ പിറന്നാള്‍ ദിവസമായ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പതിനഞ്ചിനാണ് ഹോട്ടലില്‍ നിന്ന് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ മസാല ദോശയുമായി വീട്ടിലെത്തിയപ്പോഴാണ് സാമ്പാര്‍ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ തിരികെ എത്തി റസ്റ്റോറന്റ് ഉടമയോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും അതിന് കാര്യമായി ഒന്നും പറയാതെ 'നിങ്ങള്‍ക്ക് റെസ്റ്റോറന്റ് മുഴുവന്‍ 140 രൂപയ്ക്ക് വാങ്ങണോ?'- എന്ന് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് അഭിഭാഷകന്‍ റെസ്റ്റോറന്റിന് വക്കീല്‍ നോട്ടീസ് അയച്ചു. ഉടമയില്‍ നിന്ന് പ്രതികരണം ലഭിക്കാതെ വന്നതോടെ ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കി.

സംഭവത്തില്‍ കോടതി ഹോട്ടലിന് 3500 രുപ പിഴയിട്ടു. അഭിഭാഷകന്റെ വ്യവഹാര ചെലവായി 1500രൂപയും പിഴയായി 2000 രൂപയുമാണ് കോടതി വിധിച്ചത്. നമാക് റസ്റ്ററന്റിന് പിഴയടക്കാന്‍ 45 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. യഥാസമയം പണം അടച്ചില്ലെങ്കില്‍ പിഴ തുകയുടെ എട്ട് ശതമാനം പലിശയും റസ്റ്റോറന്റ് നല്‍കേണ്ടിവരുമെന്ന് കോടതി പറഞ്ഞു.കണ്ടെത്തി. ഇതിന്റെ സ്പെഷ്യല്‍ മസാല ദോശയ്ക്ക് 140 രൂപയാണ് വില, റെസ്റ്റോറന്റിന് ഇപ്പോള്‍ പിഴയായി 3,500 രൂപ നല്‍കേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com