അഞ്ചരലക്ഷത്തിന്റെ മുട്ടകള്‍ മോഷ്ടിച്ചു; പരിശോധിച്ചത് 150 സിസിടിവികള്‍; കള്ളന്‍മാര്‍ പിടിയില്‍

കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ നടത്തിയ ആഡംബര ജീവിതമാണ് ഇവരെ കുടുക്കിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: അഞ്ചരലക്ഷം രൂപയുടെ മുട്ടകള്‍ മോഷ്ടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഇറ്റൗഞ്ചയിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മുട്ട കച്ചവടക്കാരന്‍ നാല് സഹായികളുമൊത്ത് ഹരിയാനയില്‍ നിന്ന് ബിഹാറിലേക്ക് മുട്ടകളുമായി വരികയായിരുന്ന ട്രക്ക് കൊള്ളയടിക്കുകയായിരുന്നു. ജൂണ്‍ 19നായിരുന്നു സംഭവം. 

മുട്ടക്കച്ചവടക്കാരന്‍ മുഹമ്മദ് ഫറാസ്, ടെമ്പോ ഡ്രൈവര്‍ മുംതാസ്, മൊബൈല്‍ ഫോണ്‍ മെക്കാനിക്ക് അസ്മത്ത് അലി, പച്ചക്കറി കച്ചവടക്കാരന്‍ സൂഫിയാന്‍, ഇഷ്തിയാഖ് എന്നിവരാണ് പിടിയിലായത്. കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ നടത്തിയ ആഡംബര ജീവിതമാണ് ഇവരെ കുടുക്കിയത്. ഇവരില്‍ സംശയം തോന്നിയ മറ്റുള്ളവര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ്് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;ഇറ്റൗഞ്ചയിലെ ടോള്‍ പ്ലാസയ്ക്ക് സമീപത്തുവച്ച് ട്രക്ക് അഞ്ചംഗസംഘം തടഞ്ഞു. ട്രക്ക് ഡ്രൈവര്‍ മോത്തിലാലിനെയും സഹായിയെ ബന്ദികളാക്കി മറ്റൊരു വാഹനത്തില്‍ സീതാപൂരിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഒരു മിനി ട്രക്കില്‍ മുട്ടകള്‍ ഫറസിന്റെ കടയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.  

150 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളിലേക്ക് എത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ട്രക്ക് ഡ്രൈവറും സഹായിയും തിരിച്ചറിഞ്ഞതോടെയാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com