റിയാലിറ്റി ഷോയിൽ അവസരം, 17 കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് പണം തട്ടി; നിഷ നരസപ്പ അറസ്റ്റിൽ 

കന്നഡ നടൻ മാസ്റ്റർ ആനന്ദിന്റെ ഭാര്യ യശസ്വിനിയുമായുള്ള ബന്ധം ഉപയോ​ഗിച്ചായിരുന്നു നിഷയുടെ തട്ടിപ്പ്
നിഷ നരസപ്പ
നിഷ നരസപ്പ

ബെംഗളൂരു: റിയാലിറ്റി ഷോയിൽ അവസരം വാഗ്ദാനം ചെയ്ത് കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് 40 ലക്ഷത്തോളം രൂപ തട്ടിയ യുവതി അറസ്റ്റിൽ. ബെംഗളൂരുവിൽ ഈവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന നിഷ നരസപ്പയാണ് പിടിയിലായത്. കന്നഡ നടൻ മാസ്റ്റർ ആനന്ദിന്റെ ഭാര്യ യശസ്വിനിയുമായുള്ള ബന്ധം ഉപയോ​ഗിച്ചായിരുന്നു നിഷയുടെ തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. 

മാസ്റ്റർ ആനന്ദിന്റെയും യശസ്വിനിയുടെയും മകൾ വംശിക കുട്ടികളുടെ റിയാലിറ്റി ഷോയിലെ താരമാണ്. തന്റെ പേര് ഉപയോ​ഗിച്ച് നിഷ ആളുകളെ കബളിപ്പിക്കുന്നെന്നറിഞ്ഞ യശസ്വിനിയാണ് ആദ്യം പൊലീസിനെ സമീപിച്ചത്. പിന്നാലെ 11 രക്ഷിതാക്കൾ യുവതിക്കെതിരെ പരാതിയുമായി എത്തി. 

17 കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് നിഷ പണം വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com