മന്ത്രവാദികളെന്ന് സംശയം; വീട്ടിനുള്ളില്‍ ദമ്പതികളെ കഴുത്തുമുറിച്ച് കൊന്നു, അന്വേഷണം 

ഝാര്‍ഖണ്ഡില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മന്ത്രവാദികളെന്ന് സംശയിച്ച് ഇരുവരെയും കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ലത്തേഹാര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. 65 വയസുള്ള കൃത് സിങ്ങും 60 വയസുള്ള തുള്‍സ്വാനി ദേവിയുമാണ് കൊല്ലപ്പെട്ടത്. മന്ത്രവാദികളാണ് എന്ന സംശയത്തില്‍ ഇരുവരെയും കൊലപ്പെടുത്തിയതാകാമെന്നാണ് വീട്ടുകാരും പറയുന്നത്. 

ഇരുവരുടെയും മൃതദേഹം കട്ടിലിന്റെ അടിയില്‍ നിന്നാണ് കണ്ടെത്തിയത്. മുന്‍പ് മന്ത്രവാദിയെന്ന് ആരോപിച്ച് തന്റെ അമ്മയെ നാട്ടിലെ ചിലര്‍ ഉപദ്രവിച്ചതായി തുള്‍സ്വാനി ദേവിയുടെ മകള്‍ പറയുന്നു. നാലുവര്‍ഷം മുന്‍പ് മന്ത്രവാദിയെന്ന് വിളിച്ച് തന്റെ അമ്മയെ ചിലര്‍ മര്‍ദ്ദിക്കുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ടെന്നും മകള്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com