ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ വേണ്ട, സ്വിച്ച് ഓഫ് ചെയ്യണം: കർണാടക മുസറായ് വകുപ്പ് 

ക്ഷേത്രങ്ങളിലെ ഫോൺ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളുരു: ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി കർണാടക സർക്കാർ. കർണാടക മുസറായ് (ദേവസ്വം) വകുപ്പാണ് എല്ലാ ഭക്തരും ജീവനക്കാരും ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ക്ഷേത്രങ്ങളിലെ ഫോൺ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. 

ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്തരെയും ജീവനക്കാരെയും ക്ഷേത്രത്തിനുള്ളിൽ ഫോൺ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ആർക്കെങ്കിലും മൊബൈൽ കൊണ്ടുപോകണമെങ്കിൽ അവ സ്വിച്ച് ഓഫ് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. 
‌‌
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കർണാടകയിലും നിരോധനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com