ടോള്‍ പ്ലാസ ജീവനക്കാരിയെ മര്‍ദ്ദിച്ചു, തള്ളി താഴെയിട്ടു; യുവതി അറസ്റ്റില്‍- വീഡിയോ 

ഉത്തര്‍പ്രദേശില്‍ ടോള്‍ പ്ലാസ ജീവനക്കാരിയെ മര്‍ദ്ദിച്ചു
ടോള്‍ പ്ലാസ ജീവനക്കാരിയെ മര്‍ദ്ദിക്കുന്ന ദൃശ്യം, പിടിഐ
ടോള്‍ പ്ലാസ ജീവനക്കാരിയെ മര്‍ദ്ദിക്കുന്ന ദൃശ്യം, പിടിഐ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ടോള്‍ പ്ലാസ ജീവനക്കാരിയെ മര്‍ദ്ദിച്ചു. ടോള്‍ പ്ലാസ ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഗ്രേറ്റര്‍ നോയിഡയിലെ ലുഹര്‍ലി ടോള്‍ പ്ലാസയിലാണ് സംഭവം. കാറില്‍ നിന്നിറങ്ങിയ യുവതി, ടോള്‍ ബൂത്തില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു. ജീവനക്കാരിക്ക് നേരെ യുവതി അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം.

മുഖത്ത് പിടിച്ച് ഇടിച്ച ശേഷം ജീവനക്കാരിയെ തള്ളി താഴെയിട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com