മാധ്യമ പ്രവര്‍ത്തനം നിയമം കൈയിലെടുക്കാനുള്ള ലൈസന്‍സ് അല്ല: സുപ്രീം കോടതി

മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് ആ തൊഴിലിന്റെ പേരില്‍ സംരക്ഷണം നല്‍കാനാവില്ലെന്ന് കോടതി
സുപ്രിം കോടതി/ഫയല്‍
സുപ്രിം കോടതി/ഫയല്‍

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് ആ തൊഴിലിന്റെ പേരില്‍ സംരക്ഷണം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. നവജാത ശിശുവിനെ വില്‍പ്പന നടത്തുന്ന റാക്കറ്റിനെ തുറന്നുകാട്ടാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ വാര്‍ത്ത കൊടുക്കാതിരിക്കുന്നതിന് പണം ചോദിച്ചെന്നതിന്റെ പേരിലാണ് എഫ്‌ഐആര്‍.

താന്‍ അക്രഡിറ്റഡ് ജേണലിസ്റ്റ് ആണെന്നും കുട്ടികളെ വില്‍പ്പന നടത്തുന്ന റാക്കറ്റിനെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് കേസെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. റാക്കറ്റിന്റെ ഭാഗമായവരാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഇയാള്‍ ആരോപിച്ചു.

മാധ്യമ പ്രവര്‍ത്തകനെതിരെ മറ്റു കേസുകളുമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇയാളുെട അറസ്റ്റിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കി. മാധ്യമപ്രവര്‍ത്തനം എന്ന തൊഴിലിന്റെ ഭാഗമായാണ് ആരോപണങ്ങള്‍ ഉയര്‍ന്നതെന്നു കരുതാനാവില്ലെന്നു കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com