മൂത്രം ഒഴിക്കാന്‍ വന്ദേഭാരതില്‍ കയറി; യുവാവിന് ആറായിരം രൂപ കൈയില്‍നിന്ന് പോയി!

ബാത്ത്‌റൂം ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയപ്പോള്‍ ട്രെയിനിന്റെ വാതിലുകള്‍ പൂട്ടിയ നിലയിലായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മൂത്രമൊഴിക്കാന്‍ മുട്ടിയതിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസില്‍ കയറിയ യുവാവിന് കൈയില്‍ നിന്ന് പോയത് ആറായിരം രൂപ. ഭാര്യയ്ക്കും മകനുമൊപ്പം സ്വന്തം നാട്ടിലേക്ക് പോകുന്നതിനിടെയാണ് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഹൈദരബാദ് സ്വദേശിയായ അബ്ദുള്‍ വന്ദേഭാരത് ട്രെയിനിലെ ടോയ് ലറ്റ് ഉപയോഗിക്കാനായി കയറിയത്.

ഹൈദരബാദില്‍ നിന്ന് വൈകീട്ട് അഞ്ചരയോടെയാണ് അബ്ദുളും കുടുംബവും ഭോപ്പാല്‍ റെയില്‍വേ സ്‌റ്റേനില്‍ എത്തിയത്. എന്നാല്‍ അവിടെ നിന്ന് സിംഗ്രൗലിയിലേക്ക് പോകേണ്ട ട്രെയിന്‍ പുറപ്പെടുക രാത്രി 9 മണിയോടെയാണ്. അങ്ങനെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നതിനിടെയാണ് ബാത്ത്റൂം ഉപയോഗിക്കാനായി അബ്ദുള്‍ ഇന്‍ഡോറിലേക്കുള്ള വന്ദേ ഭാരത് ട്രെയിനില്‍ കയറിയത്. എന്നാല്‍, ബാത്ത്‌റൂം ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയപ്പോള്‍ ട്രെയിനിന്റെ വാതിലുകള്‍ പൂട്ടിയ നിലയിലായിരുന്നു.

ട്രെയിനിലെ മൂന്ന് ടിക്കറ്റ് പരിശോധകരോടും വിവിധ കോച്ചുകളിലുണ്ടായ പൊലീസുകാരോടും അബ്ദുള്‍ സഹായം അഭ്യര്‍ഥിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ഡ്രൈവറിനേ കഴിയൂ എന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് ഡ്രൈവറെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ യുവാവിനെ തടയുകയും ചെയ്തു. 

ടിക്കറ്റ് ഇല്ലാതെ ട്രെയിനില്‍ കയറിയതിന് യുവാവിന് ടിക്കറ്റ് പരിശോധകന്‍ 1020 രൂപ പിഴയിട്ടു. ഉജ്ജയിനില്‍ ഇറങ്ങിയ യുവാവ് ഭോപ്പാലിലേക്ക് തിരിച്ച് ബസ് കയറിയപ്പോള്‍ ടിക്കറ്റിനായി മാത്രം 750 രൂപ നല്‍കേണ്ടി വന്നു. ഭര്‍ത്താവിനെ കാണാതായതോടെ ആശങ്കയിലായ ഭാര്യയും മകനും അവര്‍ക്ക് പുറപ്പെടേണ്ട സിംഗ്രൗലിയിലേക്ക് പോകുന്ന ദക്ഷിണ് എക്‌സ്പ്രസില്‍ കയറേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ യാത്രയ്ക്കായി ബുക്ക് ചെയ്ത നാലായിരം രൂപയുടെ ടിക്കറ്റും ഉപയോഗിക്കാനായില്ല. ചുരുക്കിപ്പറഞ്ഞാല്‍ വന്ദേഭാരത് എക്‌സ്പ്രസിലെ ബാത്ത്‌റൂം ഉപയോഗിച്ചതിന് യുവാവിന് ആറായിരം രൂപ കൈയില്‍ നിന്ന് പോയി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com