സിഗ്നലിങ് സംവിധാനത്തിലെ പിഴവ്, ഇനിയും 41 പേരെ തിരിച്ചറിയാനുണ്ട്; ബാലസോര്‍ അപകട കാരണം വിശദീകരിച്ച് റെയില്‍വേ മന്ത്രി സഭയില്‍ 

ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്ന് റെയില്‍വേ
ബാലസോർ ട്രെയിൻ ദുരന്തം/ ഫയല്‍ ചിത്രം
ബാലസോർ ട്രെയിൻ ദുരന്തം/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്ന് റെയില്‍വേ. മരിച്ച 295ല്‍ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വിശദീകരിച്ചു.

ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ വാക്കുകള്‍. നോര്‍ത്ത് സിഗ്നല്‍ സ്‌റ്റേഷനില്‍ മുന്‍പ് നടത്തിയ സിഗ്നലിംഗ് സര്‍ക്യൂട്ട് മാറ്റത്തിലെ പിഴവാണ് ഒരു കാരണം. ലെവല്‍ക്രോസിങ്ങിനായി പണി നടക്കുമ്പോള്‍ സിഗ്നലിങ് ജോലികള്‍ നിര്‍വഹിച്ചതിലും പിഴവുകള്‍ സംഭവിച്ചതായും മന്ത്രി വിശദീകരിച്ചു.

ഈ പിഴവുകളുടെ ഫലമായി തെറ്റായ ലൈനിന് പച്ച സിഗ്‌നല്‍ കാണിക്കുകയും നിര്‍ത്തിയിട്ടിരിക്കുന്ന ഗുഡ്സ് ട്രെയിനുമായി ട്രെയിന്‍ കൂട്ടിയിടിക്കുന്നതിന് കാരണമാവുകയും ചെയ്തു. റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് ഇത് തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com