'പ്രതിരോധ അഴിമതി': സൈനിക ഉദ്യോഗസ്ഥന് തെഹല്‍ക്ക രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കണം

ഇരുപത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നത് അര്‍ഥമില്ലാത്തതും അപര്യാപ്തവുമാണെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രതിരോധ ഇടപാടുകളില്‍ അഴിമതി ആരോപിച്ച തെഹല്‍ക്ക 'വെളിപ്പെടുത്തലു'മായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ സൈനിക ഉദ്യോഗസ്ഥന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിധി. മേജര്‍ ജനറല്‍ എംഎസ് അലുവാലിയയ്ക്ക് തെഹല്‍ക്ക രണ്ടു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ ഉത്തരവിട്ടു. 

തെഹല്‍ക്ക ഡോട്ട് കോമിന്റെ ഉടമകളായ ബഫലോ കമ്യൂണിക്കേഷന്‍സ്, തരുണ്‍ തേജ്പാല്‍, റിപ്പോര്‍ട്ടര്‍മാരായ അനിരുദ്ധ ബഹാല്‍, മാത്യൂ സാമുവല്‍ എന്നിവരില്‍നിന്ന് തുക ഈടാക്കണം. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ പൊതുമധ്യത്തില്‍ താറടിച്ചുകാണിക്കുകയാണ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുപത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നത് അര്‍ഥമില്ലാത്തതും അപര്യാപ്തവുമാണെന്ന് കോടതി പറഞ്ഞു. അതേസമയം തെഹല്‍ക്കയുമായുള്ള ധാരണ പ്രകാരം വാര്‍ത്ത സംപ്രേഷണം ചെയ്ത സീ ടെലിഫിലിംസിനെതിരായ അപകീര്‍ത്തി ആരോപണം തെളിയിക്കാനായിട്ടില്ലെന്ന് കോടതി പറഞ്ഞു.

പ്രതിരോധ ഇടപാടുകളില്‍ അഴിമതി ആരോപിച്ച് 2002 മാര്‍ച്ച് 13നാണ് തെഹല്‍ക്ക വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മേജര്‍ ജനറല്‍ അലുവാലിയ 50,000 രൂപ കൈക്കൂലി വാങ്ങിയതായി വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇത് തനിക്കു മാനഹാനി വരുത്തിയെന്നാണ് അലുവാലിയ വാദിച്ചത്.

പൊതുതാത്പര്യം അടിസ്ഥാനമാക്കിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന എതിര്‍കക്ഷികളുടെ വാദം കോടതി അംഗീകരിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com