'ദുബായില്‍ നിന്ന് വരുമ്പോള്‍ എന്ത് കൊണ്ടുവരണം?' അമ്മയുടെ അപ്രതീക്ഷിത മറുപടി, 10കിലോ തക്കാളി പാക്ക് ചെയ്ത് മകള്‍

ദുബായില്‍ നിന്ന് അവധിക്കെത്തുന്ന സഹോദരിയെക്കുറിച്ചുള്ള ട്വീറ്റിലും തക്കാളിയാണ് ഹീറോ
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കുറച്ചുനാളായി എവിടെയും തക്കാളി ചര്‍ച്ചയാണ്. തക്കാളി വിലയും തക്കാളി മോഷണവും മുതല്‍ തക്കാളിയില്ലാതെ എങ്ങനെ പാചകം ചെയ്യാം എന്നുവരെ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. അതിനിടയിലിതാ മറ്റൊരു തക്കാളിക്കഥ ട്വിറ്ററില്‍ വൈറലാകുന്നു. ദുബായില്‍ നിന്ന് അവധിക്കെത്തുന്ന സഹോദരിയെക്കുറിച്ചുള്ള ട്വീറ്റിലും തക്കാളിയാണ് ഹീറോ.

'മക്കള്‍ക്ക് വേനലവധി തുടങ്ങിയതിനാല്‍ എന്റെ സഹോദരി ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയാണ്. അമ്മയോട് ദുബായില്‍ നിന്ന് എന്ത് കൊണ്ടുവരണമെന്ന് ചോദിച്ചപ്പോള്‍ എന്റെ അമ്മ പറഞ്ഞത് 10 കിലോ തക്കാളി എന്നാണ്. ഇപ്പോള്‍ അവള്‍ സ്യൂട്ട്‌കേസിലേക്ക് പത്ത് കിലോ തക്കാളി പാക്ക് ചെയ്യുകയാണ്', ഇതാണ് വൈറലായ ട്വീറ്റ്. ഞൊടിയിടയിലാണ് ട്വീറ്റ് ശ്രദ്ധനേടിയത്. 

ഇത്രയും തക്കാളി എങ്ങനെ സംഭരിക്കുമെന്നാണ് പലരുടെയും ആശങ്ക. ചിലപ്പോള്‍ ഫ്രീസ് ചെയ്യുമായിരിക്കും എന്ന് ചിലര്‍ ഉത്തരവും കണ്ടെത്തി. എന്നാല്‍, തന്റെ വീട്ടില്‍ തക്കാളിക്ക് ഒരുപാട് ചിലവുണ്ടാകാറുണ്ടെന്നാണ് ട്വീറ്റ് കുറിച്ച യുവതിയുടെ മറുപടി. അതേസമയം, ദുബായില്‍ തക്കാളിക്ക് കിലോയ്ക്ക് 130 രൂപ വിലയുണ്ടെന്നും നാട്ടില്‍ ഏകദേശം ഇതേ വിലയില്‍ തന്നെ കിട്ടുമെന്നും ചൂണ്ടിക്കാട്ടി മറ്റുചിലരും രംഗത്തെത്തിയിട്ടുണ്ട്. എന്തുതന്നെയായാലും തക്കാളി ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com