‌ഉത്തരേന്ത്യയിൽ മഴ കനക്കുന്നു, ഡൽഹിയിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി; യമുന അപകടനില കവിഞ്ഞു 

യമുന നദിയിലെ ജലനിരപ്പ് 206.44 ആയി. 
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നതിനാൽ ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട്. യമുന നദിയിലെ ജലനിരപ്പ് ഞായറാഴ്ച വീണ്ടും അപകടനിലയിലായി ( 206.44). വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയിലാണ് ആളുകൾ.

ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും മഴയെത്തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം നിലയ്ക്കാതെ ഒഴുകുന്നതാണ് യമുന വീണ്ടും അപകടനില കവിയാൻ കാരണം. ഇത് തലസ്ഥാനത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിട്ടുണ്ട്. ‍ഓൾഡ് യമുന ബ്രിഡ്ജ് ഇന്നലെ രാത്രി മുതൽ അടച്ചു, തീവണ്ടി ഗതാഗതം വഴിതിരിച്ചു വിട്ടു. തീവണ്ടികൾ ന്യൂഡൽഹി വഴി പോകും എന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

ഹിമാചലിൽ മഴക്കെടുതി കാരണം 700ഓളം റോഡുകൾ അടച്ചു. യമുനയിലെ ജലനിരപ്പ് ഉയർന്നാലും ജലക്ഷാമം ഉണ്ടാകില്ലെന്ന് ജലസേചന മന്ത്രി സൗരഭ് ഭരദ്വാജ് ജനങ്ങൾക്ക് ഉറപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ‌ വെള്ളം കയറിയതിനെത്തുടർന്ന് ക്യാപുകളിലേക്ക് താമസം മാറ്റിയിരുന്നു. ഇവർ വീടുകളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് വീണ്ടും വെള്ളം ഉയർന്നത്. സാഹചര്യം കണക്കിലെടുത്ത് ആളുകളോട് ക്യാമ്പുകളിൽ തന്നെ തുടരാൻ അധികൃതർ നിർദേശിച്ചു. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളിൽ ജൂലായ് 25 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com