ഡോള്‍ഫിനെ പിടികൂടി കറിവെച്ച് കഴിച്ചു; നാലു മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ് 

ഉത്തര്‍പ്രദേശില്‍ യമുനാനദിയില്‍ നിന്ന് പിടികൂടിയ ഡോള്‍ഫിനെ പാചകം ചെയ്ത് കഴിച്ചതിന് നാലു മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യമുനാനദിയില്‍ നിന്ന് പിടികൂടിയ ഡോള്‍ഫിനെ പാചകം ചെയ്ത് കഴിച്ചതിന് നാലു മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്. ഡോള്‍ഫിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. 

ഉത്തര്‍പ്രദേശിലെ നസീര്‍പൂരിലാണ് സംഭവം. യമുനയില്‍ മത്സ്യബന്ധനത്തിനിടെ വലയിലാണ് ഡോള്‍ഫിന്‍ കുടുങ്ങിയത്. പിടികൂടിയ ഡോള്‍ഫിനെ തോളിലേറ്റി വീട്ടില്‍ കൊണ്ടുപോയി പാചകം ചെയ്ത് കഴിച്ചതിനാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുത്തത്.വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത്.

ഡോള്‍ഫിനെ തോളിലേറ്റി പോകുന്ന കാഴ്ച വഴിയാത്രക്കാരാണ് ക്യാമറയില്‍ പകര്‍ത്തിയത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത് വരുന്നതായും പൊലീസ് പറയുന്നു. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com