മൊബൈൽ ഫോൺ കണക്ഷൻ: കടലാസ് രേഖകൾ ഇനി രണ്ട് മാസം കൂടി മാത്രം 

ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയ തിരിച്ചറിയൽ രേഖകൾ സെപ്റ്റംബർ 30ന് മുൻപ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: മൊബൈൽ ഫോൺ കണക്ഷൻ നൽകാനായി ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയ തിരിച്ചറിയൽ രേഖകൾ സെപ്റ്റംബർ 30ന് മുൻപ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റണമെന്ന് നിർദേശം. ഇതുസംബന്ധിച്ച നിർദേശം ടെലിക്കോം വകുപ്പ് ടെലിക്കോം കമ്പനികൾക്ക് നൽകി. തിരിച്ചറിയൽ രേഖകളും അപേക്ഷാഫോമും അടക്കമുള്ളവ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന പ്രക്രിയ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് നിർദേശം.

കമ്പനികളിൽ കുന്നുകൂടിക്കിടക്കുന്ന 400 കോടിയോളം തിരിച്ചറിയൽ രേഖകളും അപേക്ഷാഫോമുമാണ് ഇതോടെ ഡിജിറ്റലാകുന്നത്. രേഖകൾ സൂക്ഷിക്കുന്ന വെയർഹൗസുകളും ഇതോടെ ഇല്ലാതാകും. 

2021 ഒക്ടോബറിലാണ് ഡിജിറ്റലാക്കാനുള്ള ശ്രമം ആരംഭിച്ചത്. ഒക്ടോബർ‌ 1 മുതൽ ടെലിക്കോം വകുപ്പ് നടത്തുന്ന പ്രതിമാസ ഓഡിറ്റിനു ഡിജിറ്റൽ രേഖകൾ മാത്രമേ പരി​ഗണിക്കൂ. കടലാസ് രേഖകൾ കളറിൽ സ്കാൻ ചെയ്ത് കമ്പനിയുടെ ഡിജിറ്റൽ ഒപ്പോടെയാണ് സൂക്ഷിക്കേണ്ടത്. പുതിയ കണക്ഷനുകൾക്ക് കടലാസിലുള്ള തിരിച്ചറിയൽ രേഖ വേണ്ടെന്നും 2021ൽ തീരുമാനിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com