രാജ്യത്തിന്റെ അന്തസ്സു കാക്കാന്‍ നിയന്ത്രണ രേഖ കടക്കാനും തയ്യാര്‍; മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്‌

കാര്‍ഗില്‍ യുദ്ധം പാകിസ്ഥാന്‍ ഇന്ത്യയ്ക്കു മേല്‍ അടിച്ചേല്‍പ്പിച്ചതാണ്
പുഷ്പചക്രം അർപ്പിച്ചശേഷം രാജ്നാഥ് സിങ് സല്യൂട്ട് ചെയ്യുന്നു/ പിടിഐ
പുഷ്പചക്രം അർപ്പിച്ചശേഷം രാജ്നാഥ് സിങ് സല്യൂട്ട് ചെയ്യുന്നു/ പിടിഐ

ലഡാക്ക്: വേണ്ടി വന്നാല്‍ നിയന്ത്രണരേഖ മറികടക്കുമെന്ന് പാകിസ്ഥാന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്. കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഭാഗമായി, കാര്‍ഗില്‍ യുദ്ധത്തില്‍ വീരചടമമടഞ്ഞ ധീരസൈനികര്‍ക്ക് ദ്രാസില്‍ നടന്ന ചടങ്ങില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യത്തിന്റെ അന്തസ്സും പരമാധികാരവും കാത്തു സൂക്ഷിക്കാന്‍ ഇന്ത്യ ഏതറ്റം വരെയും പോകുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. 

കാര്‍ഗില്‍ യുദ്ധം പാകിസ്ഥാന്‍ ഇന്ത്യയ്ക്കു മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. പാകിസ്ഥാന്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നു. യുദ്ധസാഹചര്യമുണ്ടാകുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ പരോക്ഷമായി സൈന്യത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ജനങ്ങള്‍ പ്രത്യക്ഷമായിത്തന്നെ സൈനികരെ പിന്തുണച്ച് രംഗത്തുവരണമെന്ന് പ്രതിരോധമന്ത്രി അഭ്യര്‍ത്ഥിച്ചു. 

രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും കാത്തു സൂക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വേണ്ടി വന്നാല്‍ അതിര്‍ത്തി വരെ ലംഘിക്കും. രാജ്‌നാഥ് സിങ് പറഞ്ഞു. പാകിസ്ഥാനെ തോല്‍പ്പിച്ച് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് 24 വര്‍ഷം പൂര്‍ത്തിയായി. 1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com