'കുക്കറും കൂടെക്കൊണ്ടുപോകും, മാംസാഹാരം വിളമ്പിയ സ്പൂണ്‍ കൊണ്ട് വെജിറ്റേറിയന്‍ വിളമ്പുമെന്ന് പേടി'; സുധാ മൂര്‍ത്തിക്ക് വിമര്‍ശനം

മാംസാഹാരത്തിന് എതിരായ പരാമര്‍ശത്തില്‍ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം
സുധാ മൂര്‍ത്തി/ഫയല്‍
സുധാ മൂര്‍ത്തി/ഫയല്‍

മാംസാഹാരത്തിന് എതിരായ പരാമര്‍ശത്തില്‍ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മാംസാഹരം വിളമ്പിയ സ്പൂണ്‍ കൊണ്ട് വെജിറ്റേറിയന്‍ വിളമ്പുമോ എന്ന് തനിക്ക് പേടിയുണ്ടെന്നും അതിനാല്‍ യാത്ര ചെയ്യുമ്പോള്‍ എപ്പോഴും സ്വന്തമായി ഭക്ഷണം കരുതും എന്നുമായിരുന്നു യൂട്യബ് ചാനലില്‍ സുധാ മൂര്‍ത്തി പറഞ്ഞത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സുധാ മൂര്‍ത്തിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങളും ട്രോളുകളും നിറയുകയാണ്.

' ഞാനൊരു വെജിറ്റേറിയനാണ്. ഞാന്‍ മുട്ട പോലും കഴിക്കാറില്ല. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും വിളമ്പനായി ഒരേ സ്പൂണ്‍ തന്നെ ഉപയോഗിക്കുമോ എന്നെനിക്ക് ഭയമുണ്ട്. അത് എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു'- സുധാ മൂര്‍ത്തി പറഞ്ഞു. 

യാത്രകളില്‍ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ മാത്രമേ തെരഞ്ഞെടുക്കുള്ളു. അല്ലെങ്കില്‍ ഭക്ഷണം കൂടെക്കരുതും, അതുമല്ലെങ്കില്‍ സ്വന്തമായി വെച്ചുകഴിക്കാനുള്ള സംവിധാനങ്ങള്‍ കൂടെക്കരുതുമെന്നും അവര്‍ പറഞ്ഞു. തന്റെ ട്രാവല്‍ ബാഗില്‍ ചെറിയ കുക്കറും കൊണ്ടുപോകുമെന്നും സുധാ മൂര്‍ത്തി പറയുന്നു. പുറത്തുനിന്നുള്ള ആഹാരം കഴിക്കരുതെന്ന മുത്തശ്ശിയുടെ ശീലമാണ് താനിപ്പോള്‍ പിന്തുടരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സുധാ മൂര്‍ത്തിയുടെ വാക്കുകള്‍ക്ക് എതിരെ ചിലര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയപ്പോള്‍, പറഞ്ഞത് നല്ലതാണെന്ന അഭിപ്രായവുമായി വെജിറ്റേറിയന്‍ അനുകൂലികളും രംഗത്തെത്തി. യാത്രകളില്‍ വീട്ടില്‍നിന്നുള്ള ഭക്ഷണം തയ്യാറാക്കി കൊണ്ടുപോയി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് വെജിറ്റേറിയന്‍ അനുകൂലികള്‍ വാദിക്കുന്നത്. 

വിദേശായത്രകളില്‍ സുധാമൂര്‍ത്തി തന്റെ കൂടെ മുഴുവന്‍ വീട്ടു സാധനങ്ങളും കൊണ്ടുപോകാറുണ്ട് എന്നാണ് ചിലര്‍ പരിഹസിക്കുന്നത്. ഹോട്ടല്‍ മുറി മറ്റൊരാള്‍ ഉപയോഗിച്ചതിനാല്‍ സ്വന്തം വീട് തന്നെ ഇവര്‍ യാത്രകളില്‍ കൊണ്ടുപോകും എന്നും ചിലര്‍ പരിഹസിക്കുന്നു.

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com