'ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ' കാണാൻ പാകിസ്ഥാനിലേക്ക് പോകാനെത്തി; 16 കാരി ജയ്പൂർ വിമാനത്താവളത്തിൽ പിടിയിൽ

വിദേശയാത്രാ രേഖകൾ ഒന്നുമില്ലാതെ എത്തിയ പെൺകുട്ടിയെ വിമാനത്താവള അധികൃതർ പൊലീസിനു കൈമാറി
ജയ്പൂർ വിമാനത്താവളം/ ട്വിറ്റർ ചിത്രം
ജയ്പൂർ വിമാനത്താവളം/ ട്വിറ്റർ ചിത്രം

ന്യൂഡൽഹി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാണാനായി അനധികൃതമായി പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിടിയിൽ. പാസ്പോർട്ട്, വിസ തുടങ്ങിയ ആവശ്യമായ രേഖകൾ ഒന്നുമില്ലാതെ എത്തിയ 16 കാരിയാണ് ജയ്പൂർ വിമാനത്താവളത്തിൽ പിടിയിലായത്. വിമാനത്താവളത്തിലെത്തിയ പെൺകുട്ടി കൗണ്ടറിലെത്തി പാകിസ്ഥാനിലേക്ക് പോകാൻ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. 

വിദേശയാത്രാ രേഖകൾ ഒന്നുമില്ലാതെ എത്തിയ പെൺകുട്ടിയെ വിമാനത്താവള അധികൃതർ പൊലീസിനു കൈമാറി. ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ലാഹോറിലേക്ക് പോകുകയാണെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. താൻ പാകിസ്ഥാൻ സ്വദേശിനി ആണെന്നും ​ഗസൽ മുഹമ്മദ് എന്നാണ് പേരെന്നും പെൺകുട്ടി പറഞ്ഞു. ആന്റിയോടൊപ്പം മൂന്നുവർഷം മുമ്പാണ് ഇന്ത്യയിലെത്തിയതെന്നും പെൺകുട്ടി പറഞ്ഞു. 

പൊലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടി പറഞ്ഞത് കളവാണെന്ന് തെളിഞ്ഞു. രാജസ്ഥാനിലെ സികാർ ജില്ലയിലെ രത്തൻപുര ​ഗ്രാമവാസിയായ വിദ്യാർത്ഥിനിയാണെന്ന് കണ്ടെത്തി. ലാഹോറിലുള്ള ഇൻസ്റ്റ​ഗ്രാം സുഹൃത്ത്  അസ്ലം ആണ് ​ഗസൽ എന്ന പേരിൽ ടിക്കറ്റെടുത്ത് പാകിസ്ഥാനിലേക്ക് വരാൻ നിർദേശിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഇയാൾക്ക് ഈ പെൺകുട്ടിയുടെ മറ്റൊരു സഹപാഠിയുമായും ഇൻസ്റ്റ​ഗ്രാം സൗഹൃദമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

അടുത്തിടെ 34 വയസ്സുള്ള വിവാഹിതയായ രാജസ്ഥാൻ യുവതി ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണുന്നതിനായി പാക്കിസ്ഥാനിലേക്കു പോയത് വൻ വാർത്തയായിരുന്നു. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നു. യുപി സ്വദേശിനിയായ അഞ്ജു എന്ന യുവതി പാകിസ്ഥാനിലെത്തി സുഹൃത്ത് നസറുള്ളയെ പിന്നീട് വിവാഹം കഴിച്ചതായാണ് റിപ്പോർട്ടുകൾ.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com