ഒഡീഷ ട്രെയിൻ ദുരന്തം: 18 ദീർഘദൂര ട്രെയിനുകളടക്കം 43 ട്രെയിനുകൾ റദ്ദാക്കി; ഹെൽപ് ലൈൻ നമ്പർ പുറത്തുവിട്ടു

18 ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് 18 ദീർഘദൂര ട്രെയിനുകളടക്കം 43ഓളം ട്രെയിനുകൾ പൂർണമായി റദ്ദാക്കി. 38 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. 

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾക്കായി​ ഒ​ഡീ​ഷ സ​ർ​ക്കാ​ർ 06782-262286 എ​ന്ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 
റെ​യി​ൽ​വേ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ: 033-26382217 (ഹൗ​റ), 8972073925 (ഖ​ര​ഗ്പു​ർ), 044- 25330952 (ചെ​ന്നൈ).

റദ്ദാക്കിയ ദീർഘദൂര ട്രെയിനുകൾ

02.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്സ്പ്രസ്  
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ-സർ എം വിശ്വേശ്വരയ്യ ടെർമിനൽ എക്സ്പ്രസ് 
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി  ഹൗറ-ചെന്നൈ മെയിൽ  
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാർ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാർ-സംബാൽപൂർ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി 
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീൽദാ-പുരി തുരന്തോ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വർ-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ-ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമർ ധൗലി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12821 ഷാലിമാർ-പുരി ധൗലി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12892 പുരി-ബാംഗിരിപോസി
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  02838 പുരി-സന്ത്രഗാച്ചി സ്പെഷ്യൽ
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12842 ചെന്നൈ-ഷാലിമാർ കോറോമണ്ടൽ എക്സ്പ്രസ്

മറ്റ് ട്രെയിനുകളുടെ മാറ്റങ്ങൾ

03.06.2023-ന് പുരിയിൽ നിന്നുള്ള പുരി-ആനന്ദ് വിഹാർ (ന്യൂഡൽഹി) നന്ദൻകനൻ എക്സ്പ്രസ് 12815 ജഖാപുര-ജരോലി വഴി തിരിച്ചുവിട്ടു
03.06.2023-ന് ജലേശ്വരിൽ നിന്നുള്ള 08415 ജലേശ്വര്-പുരി സ്‌പെഷ്യൽ ജലേശ്വറിന് പകരം ഭദ്രകിൽ നിന്ന് യാത്ര ആരംഭിക്കും

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com