മണിപ്പൂരില്‍ സൈന്യത്തിന് നേരെ വെടിവയ്പ്; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

ഏറ്റുമുട്ടിലിനിടെ ബിഎസ്എഫ് ജവാനായ രഞ്ജിത് യാദവാണ് മരിച്ചത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന് നേരെ കലാപകാരികളുടെ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു. രണ്ട് അസം റൈഫിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടിലിനിടെ ബിഎസ്എഫ് ജവാനായ രഞ്ജിത് യാദവാണ് മരിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ വ്യോമമാര്‍ഗം പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മണിപ്പുരില്‍ ഇന്റര്‍നെറ്റ് നിരോധനം ജൂണ്‍ 10 വരെ നീട്ടി. മേയ് 3 മുതലാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ് നിരോധനം നീട്ടിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
 
ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടയ ഏറ്റുമുട്ടലില്‍ ഇന്നലെ രാത്രി മൂന്ന് പേര്‍ മരിച്ചിരുന്നു. രാത്രിയിലും സൈനികര്‍ക്ക് നേരെ കലാപകാരികള്‍ വെടിയുതിര്‍ത്തിരുന്നു. 

മണിപ്പൂരിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടം സംഘര്‍ഷമുണ്ടായത്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം കൂടുതല്‍ ജില്ലകളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ് എംഎല്‍എയുടേത് അടക്കം 200 ഓളം വീടുകള്‍ അക്രമികള്‍ തീവെച്ചതിനെത്തുടര്‍ന്ന് സുംഗുവിലും സംഘര്‍ഷമുണ്ടായിരുന്നു. മെയ് നാലിനാണ് മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വന്‍ കലാപമായി മാറിയത്. സംഘര്‍ഷത്തില്‍ 80 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com