അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ ആക്രമിക്കുകയും തള്ളവിരല്‍ മുറിച്ചെടുക്കുകയും ചെയ്തു. ദലിത് യുവാവിന്റെ അനന്തരവന്‍ ക്രിക്കറ്റ് പന്ത് എടുത്തതാണ് മേല്‍ജാതിക്കാരുടെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
പത്താന്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. സ്‌കളൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കെ, ധീരജിന്റെ അനന്തരവന്‍ പന്തെടുത്തതാണ് പ്രശനങ്ങള്‍ക്ക് തുടക്കം. രോഷാകുലരായ പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. കൂടാതെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ ജാതീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇത് ധീരജ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പിന്നാലെ പ്രശ്‌നം താത്കാലമായി ഒത്തുതീര്‍പ്പാക്കി.
എന്നാല്‍ വൈകീട്ട് ഏഴുപേരടങ്ങുന്ന സായുധ സംഘം ധീരജിനെയും സഹോദരന്‍ കീര്‍ത്തിയെയും ആക്രമിച്ചു. തുടര്‍ന്ന് കീര്‍ത്തിയുടെ തള്ളവിരല്‍ പ്രതികള്‍ മുറിച്ചെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക