ഝാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു വീണ് അപകടം; മൂന്നു മരണം, നിരവധി പേര്‍ കുടങ്ങി

ഝാര്‍ഖണ്ഡില്‍ അനധികൃത ഖനിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു
അപകടമുണ്ടായ ഖനിയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു/വിഡിയോ ദൃശ്യം
അപകടമുണ്ടായ ഖനിയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു/വിഡിയോ ദൃശ്യം

ധന്‍ബാദ് : ഝാര്‍ഖണ്ഡില്‍ ഖനിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ധന്‍ബാദിലെ ബൗറ മേഖലയിലാണ് സംഭവം.

ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡിന്റെ ഖനിയില്‍ രാവിലെ പത്തരയോടെയാണ് അപകടം. ഖനി ഇടിഞ്ഞുതാഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ കുടുങ്ങിയതായോ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

മൂന്നു പേരെ ഇതിനകം പുറത്തെടുക്കാനായിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com