ഇന്ത്യന്‍ വിമാനം പാക് വ്യോമപാതയില്‍; സഞ്ചരിച്ചത് അരമണിക്കൂര്‍

പഞ്ചാബില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം പാകിസ്ഥാന്‍ വ്യോമപാതയില്‍ കടന്നു
ഇന്‍ഡിഗോ വിമാനം, ഫയല്‍ ചിത്രം
ഇന്‍ഡിഗോ വിമാനം, ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം പാകിസ്ഥാന്‍ വ്യോമപാതയില്‍ കടന്നു. പാകിസ്ഥാനിലെ ഗുജ്രാന്‍വാല മേഖലയിലൂടെ പറന്ന വിമാനം സുരക്ഷിതമായി ഇന്ത്യയില്‍ എത്തിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. അമൃത്സറില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വരികയായിരുന്ന 6ഇ-645 ഇന്‍ഡിഗോ വിമാനമാണ് മോശം കാലവാസ്ഥയെ തുടര്‍ന്ന് പാകിസ്ഥാന്‍ വ്യോമപാതയിലൂടെ സഞ്ചരിച്ചത്. 

അമൃത്സറിലെ എടിസി ഉദ്യോഗസ്ഥര്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ അനുമതി തേടിയതിന് ശേഷമാണ് വിമാനം അട്ടാരി വഴി തിരിച്ചുവിട്ടതെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. 

ശനിയാഴ്ച രാത്രി 7.30ഓടെയാണ് വിമാനം പാക് വ്യോമപാതയില്‍ പ്രവേശിച്ചത്. 8മണിയോടെ തിരിച്ച് ഇന്ത്യന്‍ വ്യോമപാതയിലെത്തി. മോശം കാലാവസ്ഥ അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ ഇത്തരം നടപടികള്‍ സ്വാഭാവികമാണെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. 

കഴിഞ്ഞ മെയില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമപാതയിലൂടെ പത്ത് മിനിറ്റോളം സഞ്ചരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com