ബൈക്ക് ടാക്‌സികള്‍ക്കു തിരിച്ചടി; ഡല്‍ഹിയില്‍ അനുമതിയില്ല, സുപ്രീം കോടതി സ്‌റ്റേ

ഡല്‍ഹിയില്‍ ബൈക്ക് ടാക്‌സിക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്ക് ടാക്‌സിക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇക്കാര്യത്തില്‍ അന്തിമ നയം ആവുന്നതു വരെ ബൈക്ക് ടാക്‌സി കമ്പനികള്‍ക്കെതിരെ നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ച് സ്‌റ്റേ ചെയ്തത്. ഇതോടെ ബൈക്ക് ടാക്‌സി കമ്പനികള്‍ക്ക് ദേശീയ തലസ്ഥാനത്തുനിന്നു പിന്‍വാങ്ങേണ്ടി വരും.

ബൈക്ക് ടാക്‌സി കമ്പനികള്‍ക്കെതിരെ നടപടി പാടില്ലെന്നു നിര്‍ദേശിച്ച് മെയ് 26നാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതു ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.

ബൈക്ക് ടാക്‌സിക്ക് അനുമതിയില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ നയം തയാറാവുന്നതേയുള്ളൂവെന്നും വ്യക്തമാക്കി നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് ബൈക്ക് ടാക്‌സി കമ്പനികളായ റാപ്പിഡോയും ഊബറും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. 

ജൂലൈ അവസാനത്തോടെ ടാക്‌സി നയം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീഷ് വസിഷ്ഠ് സുപ്രീം കോടതിയെ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ കോടതി കേസില്‍ അടിയന്തര വാദം കേള്‍ക്കലിനായി കമ്പനികള്‍ക്കു ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com