മുംബൈ: മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ കെമിക്കല്‍ നിറച്ചുവന്ന ടാങ്കര്‍ ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ച് അപകടം. നാലുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ലോനാവാലയ്ക്കും ഖംണ്ടാലയ്ക്കും ഇടയില്‍വെച്ചാണ് അപകടം നടന്നത്.
പൊട്ടിത്തെറിച്ച ടാങ്കറിന്റെ തീപിടിച്ച ഒരുഭാഗം എക്സ്പ്രസ് വേയുടെ താഴേക്കൂടി സഞ്ചരിച്ചിരുന്നവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.
മൂന്നു യാത്രക്കാരും ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ഒരാളുമാണ് കൊല്ലപ്പെട്ടത്. തീ നിയന്ത്രണവിധേയമായതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ