നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; തമിഴ്‌നാട് സ്വദേശിക്ക് ഒന്നാം റാങ്ക് 

ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രബഞ്ചനും ആന്ധ്രയില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ആദ്യ സ്ഥാനങ്ങളില്‍. ഇരുവര്‍ക്കും 99.99 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം യോഗ്യത നേടിയത്. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് തൊട്ടുതാഴെ. 

ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in -ല്‍ പരീക്ഷാഫലം അറിയാം. മേയ് ഏഴിനും ജൂണ്‍ ആറിനുമായിരുന്നു ഇത്തവണത്തെ നീറ്റ് പരീക്ഷ.  രാജ്യത്തെ 499 നഗരങ്ങളില്‍ 4097 സെന്ററുകളിലായി 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേയ് ഏഴിന് നടത്തിയ പരീക്ഷയില്‍ 97.7 ശതമാനം പേരും ഹാജരായി. വിദേശത്ത് 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com