ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷന്‍ 

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ച് ദേശീയ നിയമ കമ്മീഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ച് ദേശീയ നിയമ കമ്മീഷന്‍. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തില്‍ മുന്‍ കമ്മീഷന്‍ രണ്ടുതവണ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. 2018ലാണ് 21-ാം നിയമ കമ്മീഷന്റെ കാലാവധി അവസാനിച്ചത്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് മതസംഘടനകള്‍ അടക്കം പൊതുജനങ്ങളില്‍ നിന്ന് വീണ്ടും അഭിപ്രായം തേടാനാണ് നിലവിലെ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തിനകം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം.

2018ല്‍ പൊതുജനങ്ങളുടെ അഭിപ്രായം അടിസ്ഥാനമാക്കി കുടുംബ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. റിപ്പോര്‍ട്ട് പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പൊതുജനങ്ങളില്‍ നിന്ന് വീണ്ടും അഭിപ്രായം തേടാന്‍ 22-ാം നിയമ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അടുത്തിടെയാണ് 22-ാം നിയമ കമ്മീഷന്റെ കാലാവധി കേന്ദ്രസർക്കാർ മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയത്. സർക്കാരിന്റെ നിർദേശവും വിവിധ കോടതി വിധികൾ മാനിച്ചുമാണ് വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം ഒരിക്കൽ കൂടി തേടാൻ നിയമ കമ്മീഷൻ തീരുമാനിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com