ലുങ്കിയും നൈറ്റിയും ധരിച്ച് പുറത്തിറങ്ങരുത്; വിചിത്ര ഡ്രസ് കോഡുമായി ഹൗസിങ് സൊസൈറ്റി 

ഉത്തര്‍പ്രദേശില്‍ വിചിത്ര ഡ്രസ് കോഡുമായി ഹൗസിങ് സൊസൈറ്റി
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിചിത്ര ഡ്രസ് കോഡുമായി ഹൗസിങ് സൊസൈറ്റി. ഫ്‌ലാറ്റില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ലുങ്കിയും നൈറ്റിയും ധരിക്കരുത് എന്നാണ് ഡ്രസ് കോഡില്‍ പറയുന്നത്. ഡ്രസ് കോഡ് വൈറലായതോടെ, സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ഗ്രേറ്റര്‍ നോയിഡയിലെ ഹിമസാഗര്‍ അപ്പാര്‍ട്ട്‌മെന്റ് ഹൗസിങ് സൊസൈറ്റിയാണ് ഡ്രസ് കോഡുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഫ്‌ലാറ്റില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ പാലിക്കേണ്ട വസ്ത്രധാരണ രീതിയാണ് സര്‍ക്കുലറില്‍ പരയുന്നത്. വീട്ടിനുള്ളില്‍ ധരിക്കുന്ന ലുങ്കിയും നൈറ്റിയും ധരിച്ച് ഫ്‌ലാറ്റില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

സൊസൈറ്റിയില്‍ കറങ്ങുമ്പോള്‍ വസ്ത്രധാരണത്തിലും സ്വഭാവത്തിലും പ്രത്യേക ശ്രദ്ധിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. മറ്റുള്ളവര്‍ക്ക് സൊസൈറ്റി അംഗങ്ങളെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. സൊസൈറ്റി അംഗങ്ങളുടെ സ്വഭാവം നിമിത്തം മറ്റുള്ളവര്‍ എതിര്‍ക്കുന്ന സ്ഥിതി വരരുത്. അതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ലുങ്കിയും നൈറ്റിയും ധരിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com