മുഖത്ത് ആസിഡ് കൊണ്ട് പൊള്ളിച്ച പാട്, കാണാതായ 17കാരന്റെ മൃതദേഹം മരത്തില്‍ കെട്ടിതൂക്കിയ നിലയില്‍; അന്വേഷണം

ഉത്തര്‍പ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ 17കാരന്‍ മരിച്ചനിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ 17കാരന്‍ മരിച്ചനിലയില്‍. മരത്തില്‍ കെട്ടിതൂക്കി എന്ന് സംശയിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ആണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് കൊണ്ട് പൊള്ളിച്ച പാടുള്ളതായി പൊലീസ് പറയുന്നു.

ബറേലി ഡിയോറാനിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയെ തിരിച്ചറിഞ്ഞു. മുദിയ ജാഗിര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഗുഡു എന്ന കുട്ടിയാണ് മരിച്ചത്. 

ചൊവ്വാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മുഖത്താണ് പൊള്ളലേറ്റ പാടുള്ളത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com