'പൊടി പിടിച്ചു കിടന്ന മ്യൂസിയം; എത്ര കോണ്‍ഗ്രസുകാര്‍ അതു കണ്ടിട്ടുണ്ട്? '

ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മന്‍മോഹന്‍ സിങ് ഇവരോടൊക്കെ കോണ്‍ഗ്രസിന് എന്താണ് പ്രശ്‌നം?
പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം എന്നു പേരു മാറ്റിയ നെഹ്‌റു മ്യൂസിയം/പിടിഐ
പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം എന്നു പേരു മാറ്റിയ നെഹ്‌റു മ്യൂസിയം/പിടിഐ

ന്യൂഡല്‍ഹി: മോദിയോടുള്ള എതിര്‍പ്പിന്റെ പേരില്‍ പ്രധാനമന്ത്രിമാരായിരുന്ന സ്വന്തം നേതാക്കളെപ്പോലും അപമാനിക്കുകയാണ് കോണ്‍ഗ്രസ് എന്ന് ബിജെപി. നെഹ്‌റു സ്മാരക ലൈബ്രറിയുടെ പേരുമാറ്റിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ് സുധാംശു ത്രിവേദി. 

നെഹ്‌റു മ്യൂസിയത്തില്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ത്രിവേദി ചോദിച്ചു. പൊടി പിടിച്ചു കിടക്കുകയായിരുന്ന മ്യൂസിയം ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെയാണ് നവീകരിച്ചതെന്ന് ആരെങ്കിലും നോക്കിയിട്ടുണ്ടോ?  ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, പിവി നരസിംഹ റാവു, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഭാവനകള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ പേരുകളെല്ലാം പറയുന്നത് ബോധപൂര്‍വം തന്നെയാണെന്ന് ബിജെപി നേതാവ് പറഞ്ഞു. 

കോണ്‍ഗ്രസ് നേതാക്കളായ പ്രധാനമന്ത്രിമാരുടെ പേരാണ് താന്‍ പറയുന്നത്. അവര്‍ക്ക് നരസിംഹ റാവുവിനോടു പ്രശ്‌നമുള്ളതു മനസ്സിലാക്കാം. എന്നാല്‍ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മന്‍മോഹന്‍ സിങ് ഇവരോടൊക്കെ കോണ്‍ഗ്രസിന് എന്താണ് പ്രശ്‌നം? മോദിയോടുള്ള എതിര്‍പ്പ് മൂത്ത് സ്വന്തം നേതാക്കളെതന്നെ അപമാനിക്കുകയാണ് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മ വാര്‍ഷികം ആഘോഷിച്ചത് ത്രിവേദി ചൂണ്ടിക്കാട്ടി. 

പൊടി പിടിച്ചു കിടന്ന ഒരു മ്യൂസിയം നവീകരിച്ച് എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളെ പ്രദര്‍ശിപ്പിക്കുന്നതിനെ കോണ്‍ഗ്രസ് എന്തിനാണ് എതിര്‍ക്കുന്നത്? - ത്രിവേദി ചോദിച്ചു.

നെഹ്‌റു മ്യൂസിയത്തിന്റെ പേരു മാറ്റാനുള്ള തീരുമാനം അല്‍പ്പത്തരമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. സ്വന്തമായി ചരിത്രം ഇല്ലാത്തവര്‍ ചരിത്രത്തെ മായ്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com