ഗുജറാത്തില്‍ ചുഴലിക്കാറ്റില്‍ മരം കടപുഴകിയ നിലയില്‍, പിടിഐ
ഗുജറാത്തില്‍ ചുഴലിക്കാറ്റില്‍ മരം കടപുഴകിയ നിലയില്‍, പിടിഐ

ആയിരം ഗ്രാമങ്ങള്‍ ഇരുട്ടില്‍, 5120 വൈദ്യുതിക്കാലുകള്‍ പിഴുതെറിഞ്ഞു; വീടുകള്‍ തകര്‍ന്നു, നാശംവിതച്ച് ബിപോര്‍ജോയ്- വീഡിയോ 

ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റ് തീരം തൊട്ട കച്ച്- സൗരാഷ്ട്ര മേഖലയിലാണ് നാശനഷ്ടം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 5120 വൈദ്യുതിക്കാലുകളെയാണ് ചുഴലിക്കാറ്റ് പിഴുതെറിഞ്ഞത്. ഇതോടെ 4600 ഗ്രാമങ്ങളാണ് ഇന്നലെ ഇരുട്ടിലായത്. അതേസമയം ഗുജറാത്തില്‍ ദുരിതം വിതച്ച ചുഴലിക്കാറ്റില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചില്ലെന്ന് അധികൃതര്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടത്. 3580 ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ആയിരത്തിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പുനഃ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 40 ശതമാനവും കച്ച് ജില്ലയിലാണ്. ചുഴലിക്കാറ്റിന്റെ കെടുതി ഏറ്റവുമധികം നേരിട്ടത് കച്ച് ജില്ലയിലാണ്.

ചുഴലിക്കാറ്റില്‍ 600 മരങ്ങളാണ് കടപുഴകി വീണത്. ഇതോടെ വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ചുഴലിക്കാറ്റില്‍ 23 പേര്‍ക്ക് പരിക്കേറ്റതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

140 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. വൈകീട്ട് 6.30ന് തീരം തൊട്ട ചുഴലിക്കാറ്റ് പുലര്‍ച്ചെ രണ്ടര വരെയാണ് തീരപ്രദേശങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത്. ചുഴലിക്കാറ്റ് തീരം തൊടുന്നതിന് മുന്‍പ് ഒരുലക്ഷത്തിലധികം ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ചുഴലിക്കാറ്റിന്റെ കെടുതി നേരിട്ടവര്‍ക്ക് ഉടന്‍ തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com