ഉത്തര്‍പ്രദേശില്‍ മദ്യഷോപ്പുകള്‍ 30,000-ലേക്ക്; 449 പുതിയ ഷോപ്പുകള്‍ തുടങ്ങാന്‍ യോഗി സര്‍ക്കാര്‍

ഇത്തവണ 3600 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ:  മദ്യവരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മദ്യഷോപ്പുകള്‍ തുറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 449 പുതിയ ഷോപ്പുകള്‍ വരും ആഴ്ചകളില്‍ തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുതിയ ഷോപ്പുകള്‍ തുറക്കുന്നതോടെ സംസ്ഥാനത്തെ ചില്ലറ മദ്യഷോപ്പുകളുടെ എണ്ണം മുപ്പതിനായിരം ആകും.

ജൂണ്‍ 20 ന് ഓണ്‍ലൈനിലൂടെയാണ് ഷോപ്പുകള്‍ അനുവദിക്കുക. റീട്ടെയില്‍ ലൈസന്‍സ് ഫീസ് വഴി ഗണ്യമായ വരുമാനം നേടാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 29,522 ഷോപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിലൂടെ 3000 കോടി രൂപ സര്‍ക്കാരിന് വരുമാനം ലഭിച്ചിരുന്നു. ഇത്തവണ 3600 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കൂടുതല്‍ ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുന്നുവെന്ന വിലയിരുത്തലിന്റെ ഭാഗമായിട്ടാണ് പുതിയ ഷോപ്പുകള്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. 75 ജില്ലകളില്‍ 55 ജില്ലകളിലും പുതിയ ഷോപ്പുകള്‍ അനുവദിക്കും. ലഖ്‌നൗ, ഉന്നാവോ, സുല്‍ത്താന്‍പൂര്‍, കാന്‍പൂര്‍, അയോധ്യ നഗരങ്ങള്‍ അതിവേഗം വളരുന്നതിനാല്‍ ഇവിടങ്ങളില്‍ 23വരെ ഷോപ്പുകള്‍ക്ക് അനുമതി നല്‍കും. ലഖ്‌നൗ നഗരത്തില്‍ പുതുതായി 23 മദ്യഷോപ്പുകള്‍ തുറക്കുമെന്ന് ജില്ലാ എക്‌സൈസ് ഓഫീസര്‍ എസ്‌കെ മിശ്ര പറഞ്ഞു. മദ്യവിപണനത്തിന് ഏറെ സാധ്യതയുള്ള പ്രദേശങ്ങളെയാണ് പുതിയ ഷോപ്പുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com